അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. കൊല്ലം കൊറ്റങ്കര ആലുംമൂട് ആറ്റൂര്‍ പണയില്‍ ബി. വിഷ്ണു(35) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് 25.3 വര്‍ഷം കഠിന തടവും 1.06 ലക്ഷം രൂപ പിഴയും വിധിച്ചത്. 2023 ജൂലൈ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
പെരുമ്പെട്ടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന ആര്.മനോജ് കുമാര്‍ എഫ്ഐആർ രജിജിസ്റ്റര് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിൽ കോടതിയിൽ സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ദീപാ കുമാരിഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില്‍ അത് അതിജീവിതയ്ക്ക് നല്കാന് ജില്ല ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.